Breaking News

ദേശീയ വടംവലിയിൽ സ്വർണ നേട്ടം; പരപ്പയുടെ അഭിമാനമായി മിത്ര കുഞ്ഞിരാമൻ


പരച്ച : തമിഴ്നാട്ടിലെ നാമക്കൽ വെച്ച് നടന്ന ദേശീയ  വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച മിത്ര കുഞ്ഞിരാമന് സ്വർണ്ണത്തിളക്കം. ഫൈനലിൽ ഡൽഹിയെയാണ് തോൽപിച്ചത്.

പരപ്പ കായിക്കോടെ കൂലി തൊഴിലാളികളായ കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകളായ മിത്ര പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.  ഇന്ന് വൈകിട്ട് മൂന്നിന് മിത്ര കുഞ്ഞിരാമന് പരപ്പയിൽ വർണ്ണശബളമായ സ്വീകരണം നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

No comments