കോവിഡിനെ തുടർന്ന് നിർമ്മാണം നിലച്ച പരപ്പയിലെ സിയോൺ മാളും മൾട്ടിപ്ലക്സ് തിയേറ്ററും യാഥാർത്ഥത്യത്തിലേക്ക്.. നിക്ഷേപകരുടെ യോഗത്തിൽ മികച്ച പ്രതികരണം
പരപ്പ : കോവിഡിനെ തുടർന്ന് നിർമ്മാണം നിലച്ച പരപ്പയിലെ സിയോൻ മാളും മൾട്ടിപ്ലക്സ് തിയേറ്ററും ഒടുവിൽ യഥാർത്ഥ്യത്തിലേക്ക്..
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരിഫ് പരപ്പയിൽ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്തു. ഡിസംബറോടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിനുള്ള കർമ്മപദ്ധതിയ്ക്ക് രൂപം നൽകി.
പാലക്കുടിയിൽ ജോസ് പരപ്പ ടൗണിലെ തന്റെ 1.65 ഏക്കർ സ്ഥലത്ത് 72,000 ചതുരശ്ര അടി വിസ്തീർണത്തിൽ തന്റെ സ്വപ്നപദ്ധതിയായ സിയോൻ മാളിന് തുടക്കം കുറിച്ചെങ്കിലും കോവിഡും കോവിഡനന്തര സാഹചര്യങ്ങളും പദ്ധതിയുടെ പൂർത്തീകരണത്തിന് തടസമാകുകയായിരുന്നു. കാസർഗോഡ്, കാഞ്ഞങ്ങാട് ടൗണുകളിൽ പോലുമില്ലാത്ത സൗകര്യങ്ങളോടുകൂടി മലയോരമേഖലയെ വാണിജ്യ സിരാകേന്ദ്രമാക്കാൻ പോന്ന ഷോപ്പിംഗ് മാൾ ആണ് ജോസ് വിഭാവനം ചെയ്തത്. മലയോരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയ്ക്ക് നൽകാമെന്ന് പറഞ്ഞിരുന്ന വായ്പ തുകയും ധനകാര്യ സ്ഥാപനങ്ങൾ നിരസിച്ചതോടെ പദ്ധതി മുടങ്ങി. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കൂടിയായ കെ.അഹമ്മദ് ഷെരിഫ് മുന്നിട്ടിറങ്ങി നിക്ഷേപക യോഗം വിളിച്ച് ചേർത്തത് 90 ശതമാനം നിർമ്മാണം പൂർത്തിയായ പദ്ധതി തുടങ്ങാൻ ആവശ്യമായ തുക സമാഹരിക്കുകയാണ് ലക്ഷ്യം. ആദ്യ യോഗത്തിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചു. ഓഹരി നിക്ഷേപത്തിലൂടെ പണം കണ്ടെത്തി സിസംബറോടെ പ്രവർത്തനം ആരംഭിയ്ക്കാമെന്ന പ്രതീക്ഷയിലാണ്. യോഗത്തിൽ പരപ്പ യൂണിറ്റ് പ്രസിഡൻ്റ് വിജയൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് കാനാട്ട്, ജോയിച്ചൻ മച്ചിയാനിയ്ക്കൽ , സാമൂഹ്യ പ്രവർത്തകൻ ഡോ.സജീവ് മറ്റം, ഡാജി ഓടയ്ക്കൽ, ജോസ് പാലക്കുടി പ്രസംഗിച്ചു.
No comments