Breaking News

സിനിമ-സീരിയൽ താരം അപർണ മരിച്ച നിലയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു


തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


ചന്ദനമഴ, ആത്മസഖി തുടങ്ങിയ സീരിയലുകളിലും മുദ്ദുഗൗ, കോടതിസമക്ഷം ബാലന്‍ വക്കീല്‍, അച്ചായന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments