"പുടംകല്ല് താലൂക്ക് ആശുപത്രിയോടുള്ള അനാസ്ഥ അവസാനിപ്പിക്കുക" ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ്ണ സമരം നടത്തി
രാജപുരം: പൂടംകല്ലിൽ പ്രവർത്തിച്ചിരുന്ന പനത്തടി സി.എച്ച്.സി ബോർഡിൽ മാത്രമാണ് താലുക്ക് ആശുപത്രിയായി ഉയർത്തിയത്. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികൾ സ്വഷ്ടിച്ച് താലുക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുമെന്ന് ഡി .ഡി.സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ. പൂടംകല്ല് താലുക്ക് ആശുപത്രിക്ക് മുന്നിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയാരിന്നു അദ്ദേഹം. ധർണ്ണ സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷനായി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ നാരായണൻ, ബ്ലോക്ക് മെമ്പർ രേഖ സി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ എം എം സൈമൺ, കെ.ജെ ജെയിംസ്, എം.പി ജോസഫ്, ബാലചന്ദ്രൻ അടുക്കം, പ്രിയ ഷാജി, ബാബു കദളിമറ്റം, പഞ്ചായത്തു മെമ്പർമാരായ ആൻസി ജോസഫ്,അജിത് കുമാർ, വനജ ഐത്തു,രാജീവൻ ചീരോൾ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ ആലി, മൈനോരിറ്റി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അബ്‌ദുല്ല കൊട്ടോടി, സി.കൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, എം.ഡി തോമസ്, കുഞ്ഞമ്പു നായർ ബളാൽ,, മഹിളാ കോൺഗ്‌റസ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ,, ജില്ലാ സെക്രട്ടറി അനിത രാമകൃഷ്ണൻ, ബാലകൃഷ്ണൻ ബാലൂർ, നാരായണൻ വയമ്പ്, ഷിന്റോ പാലത്തിനാടിയിൽ എന്നിവർ സംസാരിച്ചു.. ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്തു സ്വാഗതവും ജനശ്രീ കോടോം ബെളൂർ മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് ചെട്ടിക്കത്തോട്ടത്തിൽ നന്ദിയും പറഞ്ഞു
No comments