Breaking News

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് ശാഖയിൽ "കൊയ്നൊനിയാ കാർണിവൽ 2023" ആരംഭിച്ചു


വെള്ളരിക്കുണ്ട് : ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് ശാഖയിൽ കൊയ്നോനിയ കാർണിവൽ 2023  സഹവാസ ക്യാമ്പ് ആരംഭിച്ചു.

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി റവ  ഡോ ജോൺസൺ അന്ത്യാംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് അഡ്വ. ബിജോ തണ്ണിപ്പാറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ഇലവുങ്കൽ, സിസ്റ്റർ റെജിന എഫ് സി സി, സിസ്റ്റർ മേഴ്സി എഫ് സി സി, ലില്ലിക്കുട്ടി മൂലേതോട്ടത്തിൽ, റ്റിജി കാവുപുരക്കൽ എന്നിവർ സംസാരിച്ചു.

ശാഖയിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ക്യാമ്പിൽ സംബന്ധിക്കുന്നത്.

No comments