Breaking News

അന്തരിച്ച മാലോത്ത് കസബ സ്കൂളിലെ മുൻ അദ്ധ്യാപകൻ കുര്യൻ സാറിന് ആദരാഞ്ജലികൾ അർപ്പിച്ച് പൂർവ്വ വിദ്യാർത്ഥികൾ


വള്ളിക്കടവ് :ഇന്നലെ അന്തരിച്ച മാലോത്ത് കസബ സ്കൂളിലെ മുൻ അദ്ധ്യാപകൻ കുര്യൻ സാറിനെ അവസാനമായി ഒന്ന് കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് പേർ വീട്ടിൽ എത്തി.22 വർഷം മാലോത്ത് കസബ സ്കൂളിൽ അദ്ധ്യാപകാണാമായിരുന്ന കുര്യൻ സാർ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ ഗുരു നാഥൻ കൂടിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് വീട് വെക്കാൻ 5 സെൻറ് സഥലം വീതo നൽകിയതും, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന്റെ ജീവിത ചിലവ് ഏറ്റെടുത്തതും, മാലോത്ത് കസബ സ്കൂളിന് പ്രധാന കവാടം നിർമിക്കാൻ ഒന്നര ലക്ഷം രൂപ നൽകിതും ഒക്കെ അദ്ദേഹം ചെയ്ത സാമൂഹിക പ്രവർത്തനങ്ങളിൽ ചിലത് മാത്രം.കെ എസ് യു മാലോത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങൾ കുര്യൻ സാറിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു. വിദ്യാർത്ഥികൾ എന്നും ബഹുമാത്തോടെയും സ്നേഹത്തോടെയും മാത്രം ഓർത്തിരുന്ന വ്യക്തിത്വമാണ് കുര്യൻ സാറിന്റെതെന്ന് കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗവും കൂട്ടായ്മ അംഗവുമായ ടി കെ എവുജിൻ പറഞ്ഞു. കെ എസ് യു കൂട്ടായ്മക്ക് വേണ്ടി ഡാർലിൻ ജോർജ് റീത് സമർപ്പിച്ചു. എൻ ഡി വിൻസെന്റ്, പി സി രഘു നാഥൻ, മിഥുൻ കച്ചിറമറ്റo, സ്‌കറിയ കാഞ്ഞമല, വിഷ്ണു ചുള്ളി, പി എ ചാക്കോ,ഷാൽവിൻ എന്നിവരും പങ്കെടുത്തു.

No comments