പോക്‌സോ കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ, എത്തിയത് പാസ്‌പോർട്ടോ വിസയോ ഇല്ലാതെ
ആലപ്പുഴ : അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തുബംഗ്ലാദേശി പിരോജ്‌പൂര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്ലാം (26) ആണ് പിടിയിലായത്. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാ( ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. ആഗസ്റ്റ് 23ന് ആക്രി പെറുക്കി നടക്കുന്നതിനിടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ പ്രതിയെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സെപ്തംബര്‍ ആറിന് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.
No comments