Breaking News

പരപ്പ കുപ്പമാട് മരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു


പരപ്പ :മരം കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. കുപ്പമാട് വീട്ടിയോടി റോഡിൽ മഹാഗണി മരവുമായി വന്ന ലോറി നാരായണൻ നായർ എന്നയാളുടെ വളപ്പിലേക്കാണ് മറിഞ്ഞത്. വൻ ദുരന്തമാണ് ഒഴിവായത് . തൊട്ടു താഴെ നാരായണൻ നായരുടെ വീടാണ്. വീതി കുറഞ്ഞ റോഡിന്റെ സൈഡ് ഇടിഞ്ഞാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ലോറി ഡ്രൈവർ കമ്പല്ലൂർ സ്വദേശി അനീഷ് ചീമേനി സ്വദേശി ശ്രീധരൻ എന്നിവർക്ക് പരിക്കുപറ്റി .ഇവരെ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് എസ് ഐ ജയരാജ് സ്ഥലത്ത് എത്തി...

No comments