ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റുകൾ പണം വാങ്ങി ഡീൽ ചെയ്തു എന്ന് ആരോപണം ; ഡിസിസി ഉപാധ്യക്ഷൻ ജെയിംസ് പന്തമാക്കൽ രാജിവെച്ചു
കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന ഭിന്നത സീറ്റ് വിഭജന തർക്കത്തെ തുടർന്ന് പൊട്ടിത്തെറിയിലേക്ക് നീങ്ങി. ഡി.സി.സി. ഉപാധ്യക്ഷനായ ജെയിംസ് പന്തമാക്കൽ സ്ഥാനത്ത് നിന്നും രാജിവെച്ചതായി കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിയിൽ കലാശിച്ചത്.
No comments