ഇരിയ മുട്ടിച്ചരലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
ഇരിയ : കർണ്ണാടക കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്ക്. ഇന്ന് രാവിലെ 9 മണിക്ക് മുട്ടിച്ചരലിൽ വെച്ചാണ് അപകടം. കെ എൽ 60 എഫ് 9308 നമ്പർ ബൈക്ക് യാത്രക്കാരൻ ഒടയഞ്ചാൽ നായിക്കയം സ്വദേശി സന്തോഷ് മാത്യുവിന്റെ മകൻ അനീഷ് (22) നാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ സമീപവാസികൾ ചേർന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാഞ്ഞങ്ങാട് സിറ്റി സെന്ററിലെ മൊബൈൽ കടയിലെ ടെക്നീഷ്യൻ ആണ് അനീഷ് . യുവാവിന്റെ മാതാവ് സുനി സന്തോഷ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
No comments