Breaking News

ദീപിക ബാലസഖ്യം (സി.സി.എൽ) കാസർഗോഡ് പ്രവിശ്യാ തല പ്രവർത്തനോൽഘാടനവും കളർ ഇന്ത്യാ കാസർഗോഡ് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനവും വെള്ളരിക്കുണ്ട് നിർമ്മലഗിരി സ്കൂളിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട്  : ദീപിക ബാലസഖ്യം (സി.സി.എൽ) കാസർഗോഡ് പ്രവിശ്യാ തല പ്രവർത്തനോൽഘാടനവും കളർ ഇന്ത്യാ കാസർഗോഡ് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനവും വെള്ളരിക്കുണ്ട് നിർമ്മലഗിരി  സ്കൂളിൽ വച്ച് നടത്തി സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാകുളം ഉദ്ഘാടനം ചെയ്തു.. ദീപിക അസി.റസിഡൻറ് മാനേജർ ഫാദർ വിപിൻ വെമ്മേനി കട്ടയിൽ അധ്യക്ഷം വഹിച്ചു. സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ ആമുഖപ്രഭാഷണം നടത്തി. സെന്റ് ജോസഫ് യുപി സ്കൂൾ മുഖ്യ അധ്യാപിക  സി.റജീനാ മാത്യു , നിർമ്മലഗിരി എൽ പി സ്കൂൾ മുഖ്യ അധ്യാപിക ഷാൻറി സിറിയക്ക് പ്രസംഗിച്ചു. ഡിസിഎൽ പ്രവശ്യ കോർഡിനേറ്റർ ഡാജി  ഓടയ്ക്കൽ സ്വാഗതവും പ്രവിശാ സെക്രട്ടറി ധന്യ വർഗീസ് നന്ദിയും പറഞ്ഞു. ദീപിക സീനിയർ സോണൽ മാനേജർ ബിനോയ് ഓരത്തേൽ , മാർക്കറ്റിംഗ് ഏരിയ മാനേജർ സണ്ണി തോമസ്, ഓർഗനൈസർമാരായ ബിജി മാത്യു, സിജി അഗസ്റ്റിൻ, സി.ക്ലറിൻ, ലിസി മാത്യു, എ.സി. ജോളി നേതൃത്വം നൽകി

No comments