ഡ്രാഗൺ ഫ്രൂട്ട് കർഷകർക്ക് ആശ്വാസമേകാൻ ധനസഹായവുമായി കൃഷി വകുപ്പിന്റെ ഹോട്ടികൾച്ചർ മിഷൻ മടിക്കൈയിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
മടിക്കൈ : ഡ്രാഗൺ ഫ്രൂട്ട് കർഷകർക്ക് ആശ്വാസമേകാൻ ധനസഹായവുമായി കൃഷി വകുപ്പിന്റെ ഹോട്ടികൾച്ചർ മിഷൻ. ഹെക്ടർ ഒന്നിന് 30,000 രൂപ ധനസഹായം ലഭിക്കും.
ഡ്രാഗൺ കൃഷി തുടരുന്ന കർഷകർക്ക് രണ്ടാം വർഷവും ധന സഹായം നൽകും. ഹെക്ടർ ഒന്നിന് 10,000 രൂപയാണ് കിട്ടുക. മൂന്ന് വർഷം വരെ ഇത്തരത്തിൽ ധന സഹായം ലഭിക്കും. ജില്ലയിൽ 8.5 ഹെക്ടർ സ്ഥലത്ത് കഴിഞ്ഞ വർഷം ർ ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്തിരുന്നു. പുതിയതായി രണ്ട് ഹെക്ടർ സ്ഥലത്ത് ഇത്തവണ ഡ്രാഗൺ കൃഷിയുണ്ട്.
വെസ്റ്റ് എളേരിയിലാണ് ഏറ്റവും കൂടുതൽ കൃഷിയുള്ളത്. കൂടാതെ പൈവെളികെ, മഞ്ചേശ്വരം, മീഞ്ച, പരപ്പ, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളിലും കൃഷി ചെയ്ത് വരുന്നു. വെള്ളം കുറച്ച് മതിയെന്ന പ്രത്യേകത ഉള്ളതിൽ കൂടുതൽ ആളുകൾ കൃഷിയിലേക്ക് കടന്നു വരുന്നുണ്ട്.
മൂന്നു വർഷം പ്രായമായ ചെടിയിൽ 25ൽപ്പരം പഴങ്ങളുണ്ടാകും. വർഷത്തിൽ ആറു തവണ വരെ വിളവെടുക്കാം. രണ്ടാം വർഷം മുതൽ ചെടി കായ്ച്ചു തുടങ്ങും. പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും. വർഷം കഴിയും തോറും കായ്ഫലം കൂടും. ചെടികളിൽ കീടബാധ കുറവാണ്. ഒരു ചെടിക്ക് 20 വർഷത്തിലേറെ ആയുസുമുണ്ട്. വീടുകളുടെ മട്ടുപ്പാവിലും കൃഷി ചെയ്യാം. പപ്പായ, പൈനാപ്പിൾ, മാങ്ങ, അവക്കാഡോ, റംബൂട്ടാൻ തുടങ്ങിയവയ്ക്കും സംസ്ഥാന ഹോർട്ടികൾച്ചർ മുഖേന സമ്പത്തിക സഹായം നൽകുന്നുണ്ട്. ജില്ലക്ക് ഫോട്ടികൾച്ചർ മിഷനിൽ മാത്രം 84.65 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഡ്രാഗൺ കൃഷിക്ക് മാത്രമായി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
No comments