സ്വിഫ്റ്റ് കാറിൽ കടത്തിയ എം ഡി എം എയുമായി പാണത്തൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു
പാണത്തൂർ : സ്വിഫ്റ്റ് കാറിൽ കടത്തിയ എം ഡി എം എയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂർ പരിയാരത്തെ പി എ റമീസ് (27), പള്ളിക്കാലിലെ എ ആഷിഖ് (29) എന്നിവരെയാണ് ബേഡകം ഇൻസ്പെക്ടർ ടി ദാമോദരനും സംഘവും അറസ്റ്റു ചെയ്തത്.
കുറ്റിക്കോൽ ഭാഗത്തു നിന്നു ബന്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. കാഞ്ഞനടുക്കത്ത് എത്തിയപ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 34 മില്ലിഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.
No comments