കോട്ടഞ്ചേരി ഇക്കോ ടുറിസത്തിന്റെ ഭാഗമായി വന സംരക്ഷണ സമിതി രൂപീകരിച്ചു
കൊന്നക്കാട്: കൊട്ടഞ്ചേരി ഇക്കോ ടുറിസത്തിന്റെ ഭാഗമായി വന സംരക്ഷണ സമിതി രൂപീകരിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഓരോ ഏരിയ നിന്നും ഓരോ ആളെ ഉൾപ്പെടുത്തി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധിയും ചേർത്ത് 10 അംഗ കമ്മറ്റി രുപികരിക്കുകയും അടുത്ത കമ്മറ്റിയിൽ കൂടുതൽ ആളുകളെ കമ്മറ്റിയിൽ ചേർക്കാനും തീരുമാനിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം , സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേർസൺ മോൻസിജോയി , പത്താം വാർഡ് മെമ്പർ ബിൻസി ജെയിൻ , ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത് .
No comments