Breaking News

"കണക്റ്റിംഗ് കാസർഗോഡ് " പദ്ധതിയുടെ ലോഗോ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു


കാസർകോട് ജില്ലയിലെ സമ്പൂർണ്ണ ഡിജിറ്റൽ വൽക്കരണം നടപ്പാക്കുന്നതിലേക്കായി ജില്ലാ ഭരണകൂടവും ഐടി മിഷനുമായി സഹകരിച്ച്  കണക്റ്റിംഗ് കാസർഗോഡ് എന്ന പദ്ധതിയുടെ ലോഗോ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ജില്ലയിലെ മുഴുവൻ സർക്കാർ സേവനങ്ങളും ഡിജിറ്റൽ വൽക്കരിക്കുകയും, കടലാസ് രഹിത എന്ന ഭരണപ്രക്രിയയിലേക്ക് മാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതുജനങ്ങൾ തങ്ങളുടെ മുഴുവൻ രേഖകളും ഡിജിലോക്കറിലേക്ക് മാറ്റുകയും  അതുവഴി പദ്ധതിയിലേക്ക് ഭാഗമാകാൻ സാധിക്കുന്നതാണ്. 

കൂടാതെ ഡിസി കണക്ട് എന്ന പേരിൽ  ജില്ലാ കലക്ടറുമായി സംവദിക്കാൻ ഓൺലൈൻ സംവിധാനവും കൂടി ഈ പദ്ധതിയുടെ കീഴിൽ നിലവിൽ വരും. ജില്ലയിലെ പൊതുജനങ്ങളിൽ സാമ്പത്തിക പരിജ്ഞാനം വളർത്തുന്നതിലേക്കായി ഇ ധനം  എന്ന ഉപ പദ്ധതി നടപ്പാക്കും. ഈ ഉപപദ്ധതികളുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

ജില്ലാ കളക്ടറുടെ ഇന്റേണസ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

No comments