കിനാനൂർ കരിന്തളം സി. ഡി.എസിനു അനുമോദനവുമായി കാനറാബാങ്ക് കാസറഗോഡ് റീജിയൺ
കരിന്തളം : APMAS SHG FEDERATION AWARD 2023 രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് ന് കാനറാ ബാങ്ക് കാസറഗോഡ് റീജിയൺ നേതൃത്വത്തിൽ നടത്തിയ അനുമോദനം കോയിത്തട്ട കുടുംബശ്രീ ഹാളിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.പി.ശാന്ത ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് നീലേശ്വരം സീനിയർ മാനേജർ ശ്രീ ഹിബിൻ.ജി അദ്ധ്യക്ഷനായി. ചടങ്ങിൽ കാനറാ ബാങ്ക് കാസറഗോഡ് ഡിവിഷണൽ മാനേജർ ശ്രീ സോമശേഖർ നായ്ക് മുഖ്യാഥിതിയായിരുന്നു.ശ്രീ സോമശേഖർ നായ്ക് സി. ഡി.എസിനും, ഭരണസമിതി അംഗങ്ങൾക്കും ഉപഹാരം നൽകി ആദരിച്ചു.കാനറാ ബാങ്ക് കാസറഗോഡ് റീജിയൺ അഗ്രികൾച്ചർ ഫിനാൻസ് മാനേജർ ശ്രീ വിൽസൺ ഡിസൂസ സ്കീം അവതരണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാരായ ശ്രീ അബ്ദുൾ നാസർ.സി.എച്ച്, ശ്രീമതി ഷൈജമ്മ ബെന്നി,ശ്രീ അജിത്ത് കുമാർ.കെ.വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി കെ. കൈരളി, ശ്രീമതി പി.ധന്യ, ശ്രീമതി ബിന്ദു.ടി.എസ്, ശ്രീമതി സിൽവി തോമസ്,പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എൻ.സി ലീനമോൾ,സി.ഡി.എസ് മെമ്പർ സെക്രട്ടറി ശ്രീമതി ഷീല.പി.യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാനറാ ബാങ്ക് കുന്നുംകൈ മാനേജർ ശ്രീ റോണി ജോസഫ് സ്വാഗതവും, കാനറാ ബാങ്ക് പരപ്പ മാനേജർ ശ്രീ സുരേഷ് നന്ദിയും പറഞ്ഞു
No comments