Breaking News

പുങ്ങംചാലിൽ കാർ നിയന്ത്രണം വിട്ട് കടവരാന്തയിലേക്ക് ഇടിച്ചു കയറി

                               

പുങ്ങംചാലിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചു നിന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനെ ഇടിച്ചതിന് ശേഷമാണ് കടയുടെ സമീപത്തേക്ക് പാഞ്ഞുകയറിയത്. കൊന്നക്കാട് നിന്നും വരികയായിരുന്ന കാർ പുങ്ങഞ്ചാൽ എത്തുന്നതിന് മുമ്പ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് വരികയായിരുന്നു. നാല് യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവസ്ഥലത്ത് വെള്ളരിക്കുണ്ട് പോലീസ് എത്തി.

No comments