ഉപതെരഞ്ഞെടുപ്പുകൾ വേണ്ട ,സർവ്വകക്ഷി യോഗ തീരുമാനം

കോവിഡ് വ്യാപനം സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കാനും സർക്കാരും പ്രതിപക്ഷവും ധാരണയിലെത്തിയതായി സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഭരണ-പ്രതിപക്ഷങ്ങൾ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ധാരണയായത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന.തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനത്തിനനുസരിച്ചു തീരുമാനമെടുക്കാമെന്നും സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതിനോട് യോജിച്ച ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷങ്ങൾ.നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനമെടുത്തത്.ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നേരത്തെ സംസാരിച്ചിരുന്നു.മുഖ്യമന്ത്രിയുടെ അഭിപ്രായം രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കളെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ നടത്താനാണു ധാരണയായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ 18-നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്.സർക്കാരും പ്രതിപക്ഷവും ഒരേ നിലപാടു സ്വീകരിച്ചാതിനാൽ കമ്മീഷനും അത് അംഗീകരിക്കാനാണു സാധ്യത.
No comments