വെസ്റ്റ് എളേരി പഞ്ചായത്തിലെ ചിറംകടവ് കോളനി കുടിവെള്ള പദ്ധതി യഥാർത്ഥ്യമായി

വെസ്റ്റ് എളേരി പഞ്ചായത്തിലെ ചിറംകടവ് കോളനി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായ്.പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളനിയിലെ 13 കുടുംബങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗ വകുപ്പ് പദ്ധതിയില്‍ഉള്‍പ്പെടുത്തി 21 ലക്ഷം രൂപ ചിലവഴിച്ച് 10000 ലിറ്റര്‍ സംഭരണശേഷിയുള്ള 2 ടാങ്കുകള്‍ നിര്‍മ്മിച്ച്1770 മീറ്റര്‍ നീളത്തില്‍ കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈനുകളും 13 ടാപ്പുകളും സ്ഥാപിച്ചാണ് കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാങ്ങോടുള്ള വെസ്റ്റ് എളേരി കുടിവെള്ള പദ്ധതിയാണ് ജലസ്രോതസ്സായ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പദ്ധതിക്കുവേണ്ടിയുള്ള ടാങ്ക് നിര്‍മ്മിക്കുന്നതിനായ് സ്ഥലം സംഭാവന നല്‍കിയത് പ്ലാച്ചിക്കരയിലെ കെ.അമ്പുക്കുഞ്ഞി, ചിറംകടവിലെ പി.കുഞ്ഞിരാമന്‍ എന്നിവരാണ്.വാര്‍ഡ് മെമ്പര്‍ എ.അപ്പുകുട്ടന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ സേതുനാഥ് റിപ്പോര്‍ട്ട് അവതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍പി.വി.അനു,പഞ്ചായത്ത് മെമ്പര്‍ടി.എം.ചന്ദ്രന്‍, TEO എ.ബാബു മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.കുഞ്ഞിരാമന്‍ ST പ്രൊമോട്ടര്‍ രതി വിജയന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എ.കുമാരന്‍,സുരേഷ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
No comments