Breaking News

ബളാൽ പഞ്ചായത്തിലെ മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടൽ മലയോരത്തു കനത്തമഴ തുടരുന്നു



മലയോരത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മാലോം നമ്പ്യാർമലയിൽഉരുൾപൊട്ടി. വലിയ കല്ലുകളും മണ്ണും ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചിറങ്ങി. ആളപായം രേഖപ്പെടുത്തിയിട്ടില്ല. നമ്പ്യാർ മല കോളനിക്ക് സമീപമാണ്ഉരുൾപൊട്ടിയത്.മലയോരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചിരിച്ചു. മലയോരത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

No comments