Breaking News

പാർക്കിംഗ് സൗകര്യമില്ലാതെ വീർപ്പുമുട്ടി വെള്ളരിക്കുണ്ട് . വാഹനങ്ങൾ പലതും റോഡരികിൽ നിർത്തിയിടുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു

                                          
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ പല ആവശ്യങ്ങൾക്കായി വെള്ളരിക്കുണ്ടിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളടക്കം റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയാണുള്ളത്. വെള്ളരിക്കുണ്ട് എസ്.ബി.ഐ യുടെ സമീപത്തെ പല ഷോപ്പിംഗ് സെൻ്ററുകൾക്ക് മുന്നിലും ചിലർ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്ത് പോകുന്നത് വ്യാപാരികൾക്കും വിഷമതകൾ ഉണ്ടാക്കുന്നു. തങ്ങളുടെ കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന കസ്റ്റമേഴ്സിന് പാർക്ക് ചെയ്യാൻ പലപ്പോഴും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളതെന്ന്‌ വ്യാപാരികൾ പറയുന്നു. താൽക്കാലിക ആവശ്യങ്ങൾക്കായി വാഹനം എടുത്ത് വരുന്നവർക്കും പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചിലർ വലിയ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് പോയി കഴിഞ്ഞാൽ മണിക്കൂറുകൾ കഴിഞ്ഞാണ് എടുക്കാറുള്ളത്.വെള്ളരിക്കുണ്ട് വഴി കടന്നു പോകുന്ന സ്വകാര്യ ബസുകൾ ടൗണിൻ്റെ പല ഭാഗത്ത് നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റി ഇറക്കി വരുന്നത്.പുതിയ ബസ്സ്റ്റാൻഡ് പൂർണ്ണമായും പ്രവർത്തന യോഗ്യമാക്കി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ടൗണിലെ വാഹനക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രണ വിധേയമാകും.താലൂക്ക് ആസ്ഥാനവും, മലയോര മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രവും കൂടിയായ വെള്ളരിക്കുണ്ടിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.































No comments