Breaking News

കാലിച്ചാനടുക്കത്ത് ആംഗ്യ ഭാഷാ ദിനാചരണം സംഘടിപ്പിച്ചു


ലോക ആംഗ്യഭാഷാ ദിനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആദം ആംഗ്യഭാഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആംഗ്യ ഭാഷാ ദിനാചരണവും എഫാത്താ യൂടൂബ് ചാനലിന്റെ ഉദ്ഘാടനവും നടത്തി. കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ചിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ഫൊറോനാ വികാരി മാത്യു പരവരാകത്ത് ചാനൽ ഉദ്ഘാടനം ചെയ്തു. ആംഗ്യഭാഷക്കാരുടെ സാമൂഹികവും ആത്മീയവും സാംസ്കാരികവുമായ വളർച്ചയ്ക്ക് ചാനൽ ഉപയുക്തം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നവമാധ്യമങ്ങളിലൂടെ അന്യഭാഷാ പ്രചരണം ആദം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലാസുകൾ കലാപരിപാടികൾ മത്സരങ്ങൾ ആത്മീയ ശുശ്രൂഷകൾ തുടങ്ങിയവയും കാര്യമാത്ര പ്രസക്തമായ വാർത്തകൾ തുടങ്ങിയവയും ആംഗ്യഭാഷയിലൂടെ ചാനൽ സംപ്രേഷണം ചെയ്യുന്നതാണ്. ആദം മിനിസ്ട്രി ഡയറക്ടർ പ്രിയേഷ് കളരിമുറിയിൽ സ്വാഗതവും കുമാരി അന്ന പിണക്കാട്ട് ആംഗ്യഭാഷാ ദിനത്തിന്റെ ആശംസകൾ നേരുകയും നന്ദി അറിയിക്കുകയും ചെയ്തു.

No comments