Breaking News

കേന്ദ്ര കർഷക ബില്ല് കർഷകന്റെ മരണമണിയെന്ന് കേരള കോൺഗ്രസ് (എം) . ജില്ലാ കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പ്രതിഷേധ ധർണ നടത്തി


വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ബില്ലിലൂടെ കർഷകന്റെ മരണമണിയാണ് മുഴങ്ങു ന്നതെന്നു കേരള കോൺഗ്രസ്. (എം) കാസറഗോഡ് ജില്ലാ കമ്മിറ്റി.

പാർലമെന്റിൽ വേണ്ടത്ര ചർച്ച കൂടാതെ പാസാക്കിയ ബില്ല്, നോട്ടു നിരോധനവും, ജി എസ് ടി യും പോലെ മറ്റൊരു ദുരന്തമാകും, കുത്തക കമ്പനികളുടെ തേർ വാഴ്ച ചെറുകിട കർഷകരെ ദുരിതത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കും.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുവാനോ, ബേദഗതികൾ ഉൾക്കൊള്ളാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ ഫെഡറലിസത്തിന് എതിരാണ്, വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫിസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉത്ഘാടനം ചെയ്തു. ജോർജ് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു, നേതാക്കളായ അബ്രാഹം തോണക്കര. ജെയിംസ് മാരൂർ ,സിജി കട്ടക്കയം, പ്രിൻസ് ജോസഫ്, ബേബി പന്തല്ലൂർ, മാത്യു മാ രുർ, രഞ്ചിത്ത് പുളിയക്കാടൻ,സിബി മേക്കുന്നേൽ, ബേബി മാരൂർ, ജോസ് നാഗരോലിൽ, തോമസുകുട്ടീ കരമല, ജോസ് തേക്കു കാട്ടിൽ, ജോസ് കാവുങ്കൽ, ബിജു പുതുപ്പള്ളി തകിടിയേൽ, ബിനോയി വെള്ളിയേപ്പളിൽ, സണ്ണി കൂരാപ്പള്ളി, റ്റോമി കുമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

No comments