Breaking News

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേയ്ഡ് യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി


 വെസ്റ്റ്എളേരി പഞ്ചായത്തിലെ വരക്കാട് പോസ്റ്റ് ഓഫിസിലേക്ക് നടന്ന മാർച്ച് എഐടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, അഗസ്ത്യൻ മണലേൽ (ഐ എൻ ടി യു സി) അദ്ധ്യക്ഷത വഹിച്ചു, എം കുമാരൻ മുൻ എംഎൽഎ, സി.പി സുരേശൻ (എ ഐ ടി യു സി) എം എൻ രാജൻ (സി ഐ ടി യു ), കെ.വി നാരായണൻ (ഐഎൻടിയുസി) എന്നിവർ സംസാരിച്ചു, രവികുമാർ (സി ഐ ടി യു ) സ്വാഗതം പറഞ്ഞു, ചോയ്യംകോട് നടന്ന സമരം എ ഐ ടി യു സി ജില്ലാ എക്സികുട്ടിവ് അംഗം സി.പി.ബാബു ഉദ്ഘാടനം ചെയ്തു, സുകുമാരൻ (സി ഐ ടി യു ) അദ്ധ്യക്ഷത വഹിച്ചു, സി ഒ സജി (ഐ എൻ ടി യു സി), എൻ പുഷ്പരാജൻ (എ ഐ ടി യു സി) എന്നിവർ സംസാരിച്ചു, വെള്ളരിക്കുണ്ടിൽ സിഐടിയു നേതാവ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു, വി കെ ചന്ദ്രൻ (എ ഐ ടി യു സി) അദ്ധ്യക്ഷത വഹിച്ചു, തമ്പാൻ (സി ഐ ടി യു ) സ്വാഗതം പറഞ്ഞു, പൂടംക്കല്ലിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എസ് വാസുദേവൻ ഉദ്ഘാടനം ചെയ്തു, പി സി തോമസ് (ഐ എൻ ടി യു സി) അദ്ധ്യക്ഷത വഹിച്ചു, ഷാബു കെ.വി (സി ഐ ടി യു ) സ്വാഗതം പറഞ്ഞു, ഒടയംഞ്ചാലിൽ സിഐടിയു ജില്ലാ ട്രഷറർ യു.തമ്പാൻനായർ ഉദ്ഘാടനം ചെയ്തു കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു, ടി കെ രാമചന്ദ്രൻ(എ ഐ ടി യു സി) സംസാരിച്ചു, പനത്തടി പഞ്ചായത്തിൽ പാണത്തൂരിൽ, സി ഐ ടി യു നേതാവ് പിജി മോഹനൻ ഉദ്ഘാടനം ചെയ്തു, അദ്ധ്യക്ഷൻ ബിനു സബാസ്റ്റ്യൻ (സിഐടിയു) അദ്ധ്യക്ഷത വഹിച്ചു മോഹനചന്ദ്രൻ (എ ഐ ടി യു സി), വിജയകുമാർ (ഐ എൻ ടി യു സി) എന്നിവർ സംസാരിച്ചു

No comments