Breaking News

ഇനി പഞ്ചായത്ത് ലൈസന്‍സില്ലാതെ ആയിരം കോഴികളെ വരെ വളര്‍ത്താം;


 സംസ്ഥാനത്തെ ക്ഷീരകോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയര്‍ത്തുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതുവരെ അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഇനി മുതല്‍ 20 പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതിയാവും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ ചട്ടം ഭേദഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊസ്സം മണ്‍ട്രോത്തിന് അടുത്ത് പെരുമണില്‍ പുതിയ പാലം നിര്‍മ്മിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

No comments