Breaking News

കാലിച്ചാമരം പള്ളപ്പാറയിൽ വീട്ടിൽ മോഷണം; ചിരട്ടയും തേങ്ങയും ചാക്കുകണക്കിന് കവർന്നു


കാലിച്ചാമരം: പള്ളപ്പാറയിലെ എൻ.കെ. ശാരദയുടെ വീട്ടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന ചിരട്ടയും തേങ്ങയും ചാക്കുകണക്കിന് മോഷണം പോയി.

ശാരദ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് ഷെഡിന്റെ വാതിൽ തകർത്ത് മോഷണം നടത്തിയത്. വീട്ടുകാർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചിരട്ടയും തേങ്ങയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

സമീപത്തെ വീടുകളിലും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ മറ്റ് വസ്തുക്കൾ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ നീലേശ്വരം പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ.

No comments