സ്വാതന്ത്ര ദിനത്തിൽ സേവനത്തിന്റെ കൈത്താങ്ങുമായി സേവാഭാരതി ബളാൽ
ബളാൽ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സേവാഭാരതി ബളാൽ പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ബളാൽ അംബികാനഗറിലെ പയ്യന്നൂർ ഖാദി കേന്ദ്രം നൂൽ നൂൽപ്പ് കേന്ദ്ര കെട്ടിട പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.
സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ശുചിത്വവും സേവനവും സാമൂഹിക ഉത്തരവാദിത്വവും ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശമുയർത്തിയായിരുന്നു പ്രവർത്തനം. രാവിലെ 9ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം 11.30ന് സമാപിച്ചു.
കുഞ്ഞികൃഷ്ണൻ ബളാൽ, കുഞ്ഞിരാമൻ മാമ്പള്ളം, നാരായണൻ അരീക്കര, രാജ് കുമാർ, രാമചന്ദ്രൻ, കൃഷ്ണപ്രസാദ്, ശ്രീചിതകുമാർ, രാധാകൃഷ്ണൻ, മുകുന്ദൻ ഉണ്ണി, ശരത്, അരവിന്ദൻ, ജയനാരായണൻ, എം.കെ. പ്രസാദ് തുടങ്ങിയ സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.
No comments