നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റിക്ക് അപേക്ഷിക്കാം
ജില്ലയിലെ നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകള്‍ക്കു സര്‍ക്കാര്‍ നല്കുന്ന റോയല്‍റ്റിക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക നേരിട്ട് ലഭിക്കും. ഭൂവിസ്തൃതി, കൃഷി സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. www.aims.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി വിനിയോഗിക്കുകയും ചെയ്യുന്ന നിലങ്ങളുടെ ഉടമകള്‍ക്കു മാത്രമാണ് റോയല്‍റ്റി. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂവുടമകളും അര്‍ഹരാണ്. വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാലവിളകള്ചെയ്യുന്ന ഉടമകളും അര്‍ഹരാണ്. വയലുകള്‍ തരിശായി ഇട്ടിരിക്കുന്നവര്‍ ഈ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്താമെന്ന ഉറപ്പുനല്‍കിയാല്‍ റോയല്‍റ്റി അനുവദിക്കും
No comments