Breaking News

റോഡ് പണി പാതിവഴിയിൽ; കോൺഗ്രസ് ബളാൽ മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി


ബളാൽ-ആലടിത്തട്ട് -പ്രതിഭനഗർ-പരപ്പ റോഡ് പുണരുദ്ധാരണ പ്രവർത്തി കഴിഞ്ഞ 11മാസമായി പൂർത്തീകരിക്കാത്തത്തിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഹരീഷ് പി. നായർ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. രാധാമണി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് വാർഡ് മെമ്പർ കെ.മാധവൻ നായർ, പി രാഘവൻ എന്നിവർ സംസാരിച്ചു. റോഡ് പണി പൂർത്തീകരിക്കാൻ ഇനിയും താമസിച്ചാൽ സമരം ശക്തിപെടുത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി

No comments