Breaking News

ഗൾഫിലേക്ക് പോകുന്നവർക്ക് അനധികൃതമായി കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ്; കാസർകോട്ടെ ലാബിനെതിരെ കേസ്



ഗൾഫിലേക്ക് പോകുന്നവർക്ക് അനധികൃതമായി കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നടത്തുന്ന ലാബിനെതിരെ ഡി എം ഒയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പളയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് ലാബിനെതിരെയാണ് കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് കേസെടുത്തിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്.

കാസർകോട് ജില്ലയിൽ കോവിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയ സ്ഥാപനമല്ല ഡോക്ടേഴ്സ് ലാബ്. ഇവർ കോഴിക്കോട്ടെ ഒരു ലാബ് വഴി പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് വിവരം.

അനധികൃതമായി വീടുകളിൽ എത്തി സ്രവം ശേഖരിച്ചു തെറ്റായ റിപ്പോർട്ട്‌ നൽകിയെന്നാണ് ഡിഎംഒ നൽകിയ പരാതിയിൽ പറയുന്നത്. ആവശ്യക്കാർക്കെല്ലാം നെഗറ്റീവ് റിപ്പോർട്ടാണ് ലാബിൽ നിന്നും നൽകി വരുന്നതെന്ന് സംശയിക്കുന്നതായി കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ മലയോരംഫ്ലാഷിനോട് പറഞ്ഞു.

No comments