Breaking News

കാഞ്ഞങ്ങാട് വീണ്ടും കവർച്ച .വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു


കാഞ്ഞങ്ങാട് : കല്യാൺ റോഡ് അമൃതാ സ്കൂളിനു സമീപത്തെ മേബിൻ റോസിന്റെ പൂട്ടിയിട്ട വീട് പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് ഇരുപത് കമ്മലടക്കം പതിനെട്ടു പവനോളം കവർന്നു. വെളളിയാഴ്ച വൈകുന്നേരം വീടുപൂട്ടി മകന്റെ ചികിത്സക്കായി ആശുപത്രിയിൽ പോയിരുന്നു, ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടത്. വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച സ്വർണ്ണവും ഡയമണ്ട് ആഭരണങ്ങളും കളവുപോയതായി കണ്ടെത്തി. തുടർന്നു  പോലീസിൽ പരാതി നൽകിയതിനെ തുടർന്നു ഹോസ്ദുർഗ് ഐ.പിയുടെ നേതൃത്ത്വത്തിൽ പോലീസും കാസർകോടു നിന്നു വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ വായനശാലയ്ക്ക് സമീപംവരെയെത്തി തിരികെവന്നു. മേബിൻ റോസിന്റെ ഭർത്താവ് പ്രസാദ് വിദേശത്താണ്. ഒരാഴ്ച മുമ്പ് അലാമിപള്ളി കാരാട്ടു വയലിനു സമീപത്തെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടന്നിരുന്നു

No comments