Breaking News

കൊന്നക്കാട് പാമത്തട്ട് സംരക്ഷണ സമിതി 100 മണിക്കൂർ റിലേ ഉപവാസം


 ബളാൽ പഞ്ചായത്തിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ അനുമതി തേടുന്ന കരിങ്കൽക്വാറിക്ക് എതിരെ കൊന്നക്കാട് ടൗണിൽ 100 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. തെറ്റായ വിവരങ്ങൾ നൽകി ക്വാറിക്കാർ നേടിയ EC റെദ്ദു ചെയ്യുക, എക്സ്പ്ലോസീവ് ലൈസൻസിനു കളക്ടർ അനുമതിപത്രം നൽകരുത്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കോട്ടൻചേരി മലനിരകളെ ഖനനത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കുക തുടങ്ങിയവയാണ് നിരാഹാരസമരത്തിന്റെ ആവശ്യങ്ങൾ.ഒരു നാടിൻ്റേയും നാട്ടുകാരുടേയും നാശത്തിന് വഴിവെക്കുന്ന പാമത്തട്ട് കരിങ്കൽ ഖനനത്തിന് ബന്ധപ്പെട്ടവർ പിന്മാറുന്നതുവരെ സമരം തുടരുമെന്ന് പ്രദേശവാസിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.വി കൃഷ്ണൻ പറഞ്ഞു.
ആദ്യ ദിനത്തിൽ സമരസമിതി പ്രവർത്തകൻ കെ.കെ അനീഷ് ഉപവാസ സമരം നടത്തി. രണ്ടാം ദിനത്തിൽ രാധാമണി കുഞ്ഞമ്പു സമര സത്യാഗ്രഹിയായി.


പരിസ്ഥിതി പ്രവർത്തകനും കൂടൻകുളം സമരനായകനുമായ ഡോ.എസ്.പി ഉദയകുമാർ,പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാൽ, സി.ആർ നീലകണ്ഠൻ, പ്രൊ.കുസുമം ജോസഫ്, ശ്രീരാമൻ കൊയ്യോൻ തുടങ്ങിയവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

No comments