Breaking News

കാടുമൂടിയ ട്രാഫിക് സിഗ്നലുകള്‍ക്ക് ശാപമോക്ഷം


നീലേശ്വരം മാര്‍ക്കറ്റ് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള സിഗ്നല്‍ ബോര്‍ഡ് പരിസരങ്ങള്‍നന്മമരം പ്രവര്‍ത്തകരും മോട്ടാര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ചേര്‍ന്ന് ശുചീകരിച്ചു 

ട്രാഫിക് സിഗ്നൽ ബോർഡുകളിൽ കാട് മൂടി ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഒട്ടേറെ സന്നദ്ധ- കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ കാഞ്ഞങ്ങാട്ടെ നന്മമരം പ്രവർത്തകർ ഈ ഉദ്യമവും ഏറ്റെടുക്കുകയായിരുന്നു. നീലേശ്വരം മാർക്കറ്റ് മുതൽ കാഞ്ഞങ്ങാട് വരെയുള്ള മുഴുവൻ ട്രാഫിക് ബോർഡുകളും വൃത്തിയാക്കിക്കൊണ്ട് വീണ്ടും നന്മമരം പ്രവർത്തകർ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കർമ്മം കൊണ്ട് പ്രാവർത്തികമാക്കി.

നീലേശ്വരം  മുൻസിപ്പൽ ചെയർമാൻ കെ.പി  ജയരാജൻ സേവന പ്രവർത്തനം ഉൽഘാടനം ചെയ്തു. നന്മമരം പ്രസിഡണ്ട്‌ സലാം കേരള അദ്ധ്യക്ഷനായി. MVI  വിജയൻ. എം ആശംസയർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മൊയ്തു പടന്നക്കാട്‌ സ്വാഗതവും നന്മമരം ട്രഷറർ ഉണ്ണിക്കൃഷ്ണൻ കിനാനൂർ നന്ദിയും പറഞ്ഞൂ. 

സേഫ് കേരള എ.എം വി ഐമാരായ വിജേഷ് പി.വി, ഗണേശൻ കെ.വി, പ്രവീൺ കുമാർ എം, ജിജോ വിജയ് സി.വി, MVD ഡ്രൈവർ മനോജ് കുമാർ, നന്മമരം ഭാരവാഹികളായ ബിബിജോസ്‌, രതീഷ്‌ കുശാൽ നഗർ, പ്രകാശൻ, വിനോദ് കൂടാതെ നന്മമരം പ്രവർത്തകരായ ഹരി, ജഗദീഷ്, പത്മരാജൻ ഐങ്ങാത്ത്‌, ശുഹൈൽ, ശ്രിഹരി എന്നിവരും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

No comments