Breaking News

പെരിയ എസ്.എൻ കോളേജിൽ യുവകേരളം പദ്ധതി; സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ യുവകേരളം പദ്ധതിയിലുൾപ്പെടുത്തി സൗജന്യ തൊഴിൽ പരിശിലന കോഴ്സ് പെരിയ എസ്.എൻ കോളേജിൽ തുടങ്ങും. കോഴ്സിനുള്ള  അപേക്ഷ ക്ഷണിച്ചു.

ഫുഡ് ആൻഡ് ബിവറേജസിലും ഫ്രണ്ട് ഒഫീസ് മാനേജ്മെൻ്റിലും പരിശീലനം നൽകുന്ന നാലു മാസത്തെ ഹോസ്പിറ്റാലിറ്റി കോഴ്സിലേക്കും ആറുമാസത്തെ പരിശീലന കാലയളവുള്ള ഫാഷൻ ഡിസൈനിങ്ങ് കോഴ്സിലുമാണ് അപേക്ഷ ക്ഷണിച്ചത്. കുടുംബശ്രീ മിഷൻ വഴിയാണ് കോഴ്സ് നടപ്പാക്കുന്നത്. സൗജന്യകോഴ്സുകൾ എന്നതിനു പുറമേ , പഠിതാക്കൾക്ക് പ്രതിദിനം 165 രൂപ വീതവും നൽകും.  ഫോൺ: 9188528771, 9188528772.

No comments