Breaking News

ട്രക്കിനു പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറി; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു



ലഖ്നൗ: ഉത്തർ പ്രദേശിൽ ബൊലേറോ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ദാരുണാന്ത്യം. പ്രതാപ്ഗഢിലെ ഇനാര ഗ്രാമത്തിനു സമീപം പ്രയാഗ്രാജ്- ലഖ്നൗ ദേശീയപാതയിലാണ് അപകടമുണ്ടായത്

ടയർ പഞ്ചർ ആയതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറുകയായിരുന്നു. ബൊലേറോയിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. വ്യാഴാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു അപകടം.

No comments