Breaking News

കാലിച്ചാനടുക്കം കായക്കുന്നിൽ ബൈക്കപകടം; യുവാവ് മരണപ്പെട്ടു


കാലിച്ചാനടുക്കം കായക്കുന്നിൽ വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.  എറണാകുളം സ്വദേശി പവിൻ ടി ജോൺ ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലുള്ള ഭിത്തിയിൽ ഇടിച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്ന ആനപെട്ടി സ്വദേശിക്ക് ഗുരുതരം.ഇയാളെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
പവിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ

No comments