Breaking News

ഒടയംചാൽ എടത്തോട് റോഡ് നിർമ്മാണം; ഗതാഗത നിയന്ത്രണം തുടരും


ഒടയംചാല്‍ – പരപ്പ റോഡിലെ ഒടയംചാല്‍ മുതല്‍ എടത്തോട് വരെയുള്ള ഭാഗത്ത് റോഡ് പണി നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ ഒരറിയിപ്പുണ്ടാകും വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിരിക്കുകയാണ്.

ഒടയംചാലില്‍നിന്ന് എടത്തോട് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങള്‍ ഒടയംചാൽ-ഏഴാംമൈല്‍-തായന്നൂര്‍-അടുക്കം വഴി പോകണമെന്ന് പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.

കാഞ്ഞങ്ങാട് – പാണത്തൂർ സ്റ്റേറ്റ് ഹൈവേയിൽ നിന്നും ചെറുവാഹനങ്ങൾക്ക് മാലോം ഭാഗത്തേക്ക്‌ നിലവിൽ സഞ്ചാരയോഗ്യമായ മറ്റ് ബദൽ റോഡുകൾ ചുവടെ.

പൂടകല്ല്-ബളാൽ റോഡ്,

കള്ളാർ-പുല്ലടി-മാലോം റോഡ്

No comments