കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്റ ജയിംസ് മത്സരിക്കും
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്റ ജയിംസ് മത്സരിക്കും. എംബിഎ വിദ്യാർത്ഥിയായ ലിന്റെ ഇരിട്ടി വെളിമാനം സ്വദേശിനിയാണ്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിനിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഐഎം മുൻ ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഈ മാസം 21നാണ് വോട്ടെടുപ്പ്.
No comments