Breaking News

വാട്സ്ആപ് പ്രൊഫൈൽ ചിത്രം എല്ലാവരും കാണേണ്ടെന്നാണോ? വഴിയുണ്ട്




ജനുവരി ഒന്നുമുതൽ നിരവധി മാറ്റങ്ങളാണ് വാട്സ് ആപ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മ്യൂട്ട്, ഒന്നിലധികം ഡിവൈസുകളിൽ ഒന്നിച്ച് ഉപയോഗിക്കാം, വാട്സ് ആപ് പേമെന്റ്, വാട്സ് ആപ് ബിസിനസ് കാർട്സ് തുടങ്ങി നിരവധി സേവനങ്ങൾ ജനുവരി ഒന്നു മുതൽ അവതരിപ്പിച്ചിട്ടുണ്ട്.

വാട്സ് ആപ് പ്രൊഫൈൽ പിക്ച്ർ ഹൈഡ് ചെയ്ത് വെക്കാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പരുകളിൽ നിന്ന് വാട്സ് ആപ് ഡിപി ഹൈഡ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം,


ആദ്യം ചെയ്യേണ്ടത് വാട്സ് ആപ് ഓപ്പൺ ചെയ്ത് സെറ്റിങ്സ് എടുക്കുക



സെറ്റിങ്സിൽ അക്കൗണ്ട് ആന്റ് പ്രൈവസി ഓപ്ഷൻ അമർത്തുക




മൂന്നാമതായി നിങ്ങളുടെ പ്രൊഫൈൽ ഫട്ടോ അമർത്തുക. ഇതിൽ വിസിബിൾ എവരിവൺ എന്നായിരിക്കും ഉണ്ടായിരിക്കുക.




കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ മാത്രം പ്രൊഫൈൽ പിക് കണ്ടാൽ മതി എന്നാണെങ്കിൽ 'മൈ കോൺടാക്റ്റ്സ്' സെലക്ട് ചെയ്യുക.




ഇനി ആരും ഡിപി കാണേണ്ട എന്നാണെങ്കിൽ അതിനും ഓപ്ഷൻ ഉണ്ട്. ' Nobody'സെലക്ട് ചെയ്താൽ മതി.




വാട്സ് ആപ് ഡിപി ഹൈഡ് ചെയ്ത് വെച്ചാൽ, പ്രൊഫൈൽ പിക്ചർ ഇല്ലാതിരിക്കുമ്പോൾ കാണുന്ന ചിത്രമായിരിക്കും പ്രത്യക്ഷപ്പെടുക.




ഇതുകൂടാതെ, വാട്സ്ആപ് കോളുകളിൽ ഡാറ്റാ ഉപയോഗം കുറയ്ക്കാനുള്ള ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി ചെയ്യേണ്ടത്,




സെറ്റിങ്സിൽ ഡാറ്റ ആന്റ് സ്റ്റോറേജ് യൂസേജ് സെലക്ട് ചെയ്യുക. കോൾ സെറ്റിങ് ഓപ്ഷനിൽ Low Data Usage ഓപ്ഷൻ സെലക്ട് ചെയ്താൽ മതി.

No comments