Breaking News

സംസ്ഥാനതല കർഷക ട്രാക്ടർ പരേഡ് ജനു.15ന് വെള്ളരിക്കുണ്ടിൽ നിന്നും പ്രയാണമാരംഭിക്കും


വെള്ളരിക്കുണ്ട്: ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടു രാഷ്ട്രീയ കിസാൻ മഹാ സംഘ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കർഷക ട്രാക്ടർ പരേഡു് ജനു.15ന് 3 മണിക്ക് വെള്ളരിക്കുണ്ടിൽ നടക്കും. ഡിസം 22 മുതൽ വെളളരിക്കുണ്ടിൽ കർഷക ഐക്യവേദി നടത്തി വരുന്ന കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹ വേദിയിൽ നിന്നാണ് ട്രാക്ടർ പരേഡിന് തുടക്കം കുറിക്കുന്നത്. ഉൽഘാടന സമ്മേളനത്തിൽ വിവിധ കർഷക സംഘടനാ നേതാക്കൾ പങ്കെടുക്കും. ഉൽഘാടത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ ജിമ്മി ഇടപ്പാടിയിൽ, റെമിജിയോസ് മച്ചിയാനി, പത്മനാഭൻ എളേരി, ഷാജി വെള്ളംകുന്നേൽ, ബേബി ഹണി, ഫ്രാൻസിസ് ഇളമ്പളാശ്ശേരിൽ, ബേബി ചെമ്പരത്തി തുടങ്ങിയവർ സംസാരിച്ചു.  ട്രാക്ടർ യാത്രയുടെ ഉൽഘാടന പരിപാടികളുടെ പശ്ചാത്തലത്തിൽ ,മുൻ നിശ്ചയപ്രകാരം നാളെ നടത്താനിരുന്ന ഐക്യദാർഢ്യ കൺവൻഷൻ കൺവൻഷൻ മാറ്റിവയ്ക്കാനും തീരുമാനിച്ചതായി കർഷക ഐക്യവേദി ചെയർമാൻ സണ്ണി പൈകട അറിയിച്ചു.

No comments