Breaking News

പെരിയ ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു


 

പെരിയ: പെരിയ യൂണിവേഴ്‌സിറ്റിക്ക് സമീപം ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. പെരിയ നാലക്കറ സ്വദേശി ശ്രീഹരി (24 )ആണ് മരിച്ചത്.
അവധിക്ക് നാട്ടിലേക്ക് വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടം. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
അച്ഛന്‍: കൃഷ്ണന്‍. അമ്മ: മാധവി.



Attachments area

No comments