Breaking News

കവർച്ചാ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബളാൽ സ്വദേശിയെ ക്ഷേത്ര ഭണ്ഡാര കവർച്ചയ്ക്കിടെ പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ബളാലിലെ ഹരീഷിനെ(42) ക്ഷേത്രഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ പോലീസ് പിടികൂടി. പൊയിനാച്ചി ടൗണിലെ ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മേൽപ്പറമ്പ്

എസ്.ഐ എം.പി.പദ്മനാഭൻ ഇയാളെ അറസ്റ്റു ചെയ്തത്. ജനുവരി 24-ന് ബാര പള്ളിത്തട്ട് കോതറമ്പത്ത് തറവാട്ടിലെ ഭണ്ഡാരം കുത്തിതുറന്ന് മൂവായിരം രൂപ കവർന്ന സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഈ മോഷണം നടത്തിയത് താനാണെന്ന് ഹരീഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. 

ഹോസ്ദുർഗ് പോലീസ് രജിസ്റ്റർചെയ്ത നിരവധി കവർച്ചക്കേസുകളിൽ ജയിലിൽ കഴിഞ്ഞ ഇയാൾ ജനുവരി 17നാണ് പുറത്തിറങ്ങിയത്.

No comments