Breaking News

തലശേരി പുന്നോൽ റെയിൽവേ ഗേറ്റിന് സമീപത്തെ പഴം-പച്ചക്കറിക്കടയിൽ തീപിടുത്തം


കണ്ണൂർ: തലശേരി പുന്നോലിൽ താല്കാലികമായി കെട്ടിയുണ്ടാക്കിയ പഴം - പച്ചക്കറിക്കടയിൽ തീപ്പിടുത്തം. പുന്നോൽ റെയിൽവേ ഗേറ്റിനരികെയാണ് സംഭവം. റോഡരികിൽ താല്കാലികമായി കെട്ടിയുണ്ടാക്കിയതാണ് കട. പഴങ്ങൾ എത്തിക്കുമ്പോൾ കൂടകളിൽ നിന്നും ലഭിച്ചിരുന്ന വൈക്കോൽ കടയുടെ പിറകിൽ കൂട്ടി വച്ചിരുന്നു. ഇതിനാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കടയായതിനാൽ എളുപ്പത്തിൽ കടയും കത്തി. 2 ഗ്യാസ് സിലിണ്ടറുകൾ ഉള്ളതിൽ ഒന്ന് പൊട്ടിത്തെറിച്ചതായും വിവരമുണ്ട്. തലശേരി - പാനൂർ - മാഹി അഗ്നിശമന സേനകൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത് ഇത്തരത്തിൽ പെട്ട നിരവധി കടകളാണ് റോഡരികിൽ ദിവസേന ഉയർന്ന് വരുന്നത്.

No comments