Breaking News

എസ് വൈ എസ് കാസർകോട് ജില്ലാ യൂത്ത് കൗൺസിൽ 20ന് മുഹിമ്മാത്തിൽ, കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും ജില്ലാ എക്സിക്യൂട്ടീവ് യോഗം സുന്നി സെൻ്ററിൽ നടന്നു


കാസർകോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവർത്തനങ്ങളുടെ നാലം ഘട്ടമായി ്രെബഫുവരി 20ന് പുത്തിഗെ മുഹിമ്മാത്തിൽ ജില്ലാ യൂത്ത് കൗൺസിൽ നടക്കും.   പ്രസിഡന്റ് സയ്യിദ് പി എസ്  ആറ്റക്കോയ തങ്ങളുടെ  അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

  രാവിലെ 10.30ന് തുടങ്ങുന്ന ജില്ലാ വാർഷിക കൗൺസിലിൽ ഒമ്പത്  സോണുകളിൽ നിന്ന് തെരെഞ്ഞെടുത്ത കൗൺസിൽ അംഗങ്ങൾ സംബന്ധിക്കും. നഗരിയിൽ മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയർത്തും. അഹ്ദൽ മഖാം സിയാറത്തിന് സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും.

      പുനസംഘടനാ നടപടികൾക്ക് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ നേതൃത്വം നൽകും. എട്ട് ക്യാബിനറ്റ് സമിതികളുടെ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.  

       പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അടുത്ത രണ്ട് വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കും.  എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീർ അഹ്ദൽ, അലിഫ് സംസ്ഥാന ട്രഷറർ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ എന്നിവർക്ക് ഉപഹാരം നൽകും. സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ റഹ്മാൻ അഹസനി, അബ്ദുൽ റ്ഹമാൻ സഖാഫി പുത്തപ്പലം, ആശംസ നേരും. വൈകിട്ട് നാലിന് സമാപിക്കും.

     ഇതു  സംബന്ധമായി ജില്ലാ സുന്നി സെന്ററിൽ  ചേർന്ന ജില്ലാ എസ് വൈ എസ് എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.  

   സയ്യിദ് ജലാലുദ്ദീൻ ബുഖാരി, സയ്യിദ് ശഹീർ സബുഖാരി, ബശീർ പുളിക്കൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പാത്തൂർ മുഹമ്മദ് സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂർ, ശാഫി സഅദി ഷിറിയ, കരീം മാസ്റ്റർ ദർബാർകട്ട,  സിദ്ദീഖ് സഖാഫി ബായാർ, ഇല്യാസ് കൊറ്റുമ്പ പ്രസംഗിച്ചു.  


No comments