Breaking News

ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കോവിഡ് റിസള്‍ടില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധം


ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കോവിഡ് പി.സി.ആര്‍ പരിശോധനാ റിപോര്‍ടില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ദുബായ് ഹെല്‍ത് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നു.


പരിശോധനാ റിപോര്‍ട്ടിലെ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപോര്‍ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന. ഇതിന് പുറമെ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച തീയതി, സമയം, പരിശോധനാ ഫലം റിപോര്‍ട് ചെയ്യുന്ന തീയ്യതി, സമയം എന്നിവയും റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

No comments