Breaking News

ഇന്ധന വില വർദ്ധനവിനെതിരെ മുസ്ലീംലീഗ് ഭീമനടിയിൽ പ്രതിഷേധ സംഗമം നടത്തി


ഭീമനടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ രണ്ടിരട്ടി നികുതി പിൻവലിക്കുക, പകൽകൊള്ള അവസാനിപ്പിക്കുക, ഇന്ധന വില പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. ഭീമനടി ഫെഡറൽ ബേങ്ക് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഞ്ചായത്ത് ഓഫീസിന് സമീപത്ത് സമാപിച്ചു. പഞ്ചായത്ത് ജനറൽ സിക്രട്ടറി എ.ദുൽകിഫിലി സ്വാഗതം പറഞ്ഞു. ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷനായി.മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ഉമർ മൗലവി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി.ഇസ്മായിൽ, പി.കെ.ലത്തീഫ്, എൻ.പി.അബ്ദുൾ റഹ്മാൻ, മുഹമ്മദലി പെരുമ്പട്ട, റാഹിൽ മൗക്കോട്, എ.പി.കെ ശിഹാബ്, വി.വി.അബ്ദുൾ ഖാദർ, മുഹമ്മദലി മൗലവി, എം.എസ് അഷ്റഫ് പ്രസംഗിച്ചു

No comments