നിയമസഭാ തെരഞ്ഞെടുപ്പ്; വെസ്റ്റ്എളേരിയിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമായി
കുന്നുംകൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെസ്റ്റ് എളേരി പഞ്ചായത്തില്‍ യു ഡി എഫ് പ്രചാരണത്തിന് തുടക്കമായി. പഞ്ചായത്ത് യു ഡി എഫ് നേതൃതല യോഗം കെ പി സി സി നിര്‍വ്വാഹക സമിതി അംഗം പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ ജാതിയില്‍ അസിനാര്‍ അധ്യക്ഷനായി. മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ എ ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ മുഴുവന്‍ ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിക്കാനും തുടര്‍ന്ന് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, ജെറ്റോ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍, ടി പി രാഘവന്‍, എ ദുല്‍കിഫിലി, പി ഉമര്‍ മൗലവി, ജോയി ജോസഫ് എന്നിവര്‍ സംസാരിച്ചു.

No comments