Breaking News

കാഞ്ഞങ്ങാട് വാഹന അപകടത്തിൽ തൈക്കടപ്പുറം സ്വദേശി മരണപ്പെട്ടു. രണ്ടു പേർക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് : കൊവ്വൽപള്ളി പെട്രോൾ പമ്പിനു സമീപം കാറും ടാറ്റാ സുമോയും കൂട്ടിയടിച്ചു വാഹനത്തിൽ കാൽ കുടുങ്ങിക്കിടന്നയാളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ അഗ്നിരക്ഷാസേനയെത്തിയാണ് കുടുങ്ങിക്കിടന്നാ യാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയത്. അപകടത്തിൽ തൈക്കടപ്പുറം സ്വദേശി തമ്പാൻ (55) മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ മറ്റു രണ്ടു പേരിൽ ഒരാളെ മംഗലാപുരത്തേക്കും മറ്റൊരാളെ കണ്ണൂരിലേക്കും മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം ഉണ്ടായത്.

No comments