Breaking News

പയ്യന്നൂരിൽ നടന്ന അന്താരാഷ്ട്ര ഫോക് ലോർ ചലച്ചിത്രോൽസവം സമാപിച്ചു മോപ്പാള മികച്ച ചിത്രം, സന്തോഷ് കീഴാറ്റൂർ മികച്ച നടൻ, നടി വിനുഷരവി


പയ്യന്നൂർ: മൂന്ന് ദിവസങ്ങളിലായി പയ്യന്നൂരിൽ നടന്ന അന്താരാഷ്ട്ര ഫോക് ലോർ ചലച്ചിത്രോൽസവം സമാപിച്ചു. മേളയിലെ മികച്ച ചിത്രമായി 'മോപ്പാള' തെരഞ്ഞെടുത്തു.ഈ ചിത്രം സംവിധാനം ചെയ്ത  സന്തോഷ് പുതുക്കുന്നാണ് മികച്ച സംവിധായകൻ. ഇതേ ചിത്രത്തിൽ വേഷമിട്ട സന്തോഷ് കീഴാറ്റൂരാണ് മികച്ച നടൻ.വിനുഷരവിയാ ണ് മികച്ച നടി ( ചിത്രം കെഞ്ചിര) അന്യഭാഷ ചിത്രം ധിഠിയും (സംവിധാനം സുമിത്ര ഭാവെ )മികച്ച ഡോക്യുമെൻ്ററിയായി തെയ്യാട്ടവും തെരഞ്ഞെടുക്കപ്പെട്ടു. (സംവിധാനം - ജയൻ മാങ്ങാട്)


മുഴുനീള കഥാചിത്ര വിഭാഗത്തിൽ 9 ചിത്രങ്ങളാണ് പരിഗണനക്ക് വന്നത്. വിശ്വാസങ്ങളെയും ആദിവാസി വിഭാഗങ്ങളെയും പശ്ചാത്തലമാക്കിയുള്ള സിനിമകളാണ് പ്രധാനമായും എത്തിയത്.ഫോക് ലോർ എന്നതിനെ വളരെ വിശാലമായ ഒരു ക്യാൻവാസിൽ കണ്ടു കൊണ്ട് സിനിമയെ സമീപിക്കുന്ന രീതിയാണ് ജൂറി സ്വീകരിച്ചത്. സ്വയം തുറക്കുകയും, ഊർജ്ജ സ്രോതസ്സാവുകയും ചെയ്യുന്ന സാംസ്കാരിതയുടെ ഉൾക്കാഴ്ചയുളള അന്വേഷണം എത്രകണ്ട് നമ്മുടെ മുന്നിലെത്തിയ സിനിമകളിലുണ്ട് എന്നാണ് ജൂറി നിരീക്ഷിച്ചത്.


സിനിമാ വിഭാഗത്തിലെ മറ്റ് പുരസ്കാരങ്ങൾ:

പ്രത്യേക ജൂറി പരാമർശം - പുള്ള് എന്ന ചിത്രത്തിൽ ദേവമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെയ്ന മരിയ, പനി എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ച ഐസക് കൊട്ടുകാപ്പള്ളി, കെഞ്ചിര എന്ന സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിച്ച ശ്രീവത്സൻ 


ഇന്റര്‍നാഷണല്‍ ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അഞ്ച് ചിത്രങ്ങളും ജൂറി കണ്ട് വിലയിരുത്തി. 

മികച്ച ഡോക്യുമെന്ററി. തെയ്യാട്ടം, തെയ്യാട്ടത്തിൻ്റെ സംവിധാകൻ

ജയന്‍ മങ്ങാട് മികച്ച സംവിധായകനായി

“വിഷയസ്വീകരണത്തിലും അവതരണത്തിലും സമഗ്രതയും ഏകാഗ്രതയും പുലര്‍ത്താന്‍ തെയ്യാട്ടത്തിന് കഴിഞ്ഞു.


ഹ്രസ്വചിത്രവിഭാഗത്തില്‍ നാല് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. നാല് ചിത്രങ്ങളും ജൂറി കണ്ട് വിലയിരുത്തി.

അന്താരാഷ്ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളൊന്നും മികച്ച നിലവാരം പുലര്‍ത്തിയില്ല.  ഫോക്‌ലോറിന്റെയും സിനിമയുടെയും പ്രമേയ ആഖ്യാന സവിശേഷതകളെ ഇണക്കി ദൃശ്യാനുഭവമൊരുക്കുന്നതില്‍ ഹ്രസ്വചിത്രങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്കാരവും നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ശ്രദ്ധേയമായ ചില പരിശ്രമങ്ങള്‍ കാണാന്‍ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ചിത്രങ്ങളെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

 

പ്രത്യേക ജൂറി പരാമര്‍ശം

1. കാണി, സംവിധാനം : മൃദുല്‍ വി എം

2. കള്ളന്‍ മറുത സംവിധാനം: രജില്‍ കെയ്‌സി

No comments