മലയോര മേഖല ഓട്ടോടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നർക്കിലക്കാട് യൂണിറ്റ് സമ്മേളനം വരക്കാട് സമാപിച്ചു
വരക്കാട് പി.എ.സി ഹാളിൽ നടന്ന സമ്മേളനം മലയോര മേഖല ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ CITU ഏരിയ സെക്രട്ടറി ടി.വി തമ്പാൻ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോക്കിൽ എളേരി ഡിവിഷനിൽ നിന്നും വിജയിച്ച രാജേഷ് എ.വി.ക്ക് മൊമൻ്റോ നൽകി അനുമോദിച്ചു, നർക്കിലക്കാട്, വരക്കാട് ,മാങ്ങോട്, എന്നീ സ്ഥലങ്ങളിൽ ടാക്സി വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തു തരുവാൻ ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം ആവശ്യപ്പെട്ടു. ബിജുമോൻ.എം സ്വാഗതവും, ഫിലിപ്പോസ്.കെ.കെ.അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സ്കറിയ അബ്രഹാം ,ജനാദ്ദനൻ കൈനി, ശശീധരൻ.ടി.ജി, രാജേഷ് എ.വി സംസാരിച്ചു.
പുതിയ ഭാരവാഹികളായി രാജേഷ് എ.വി പ്രസിഡണ്ട് വൈസ്സ് പ്രസി: ജയൻ.ബി.കെ, സെക്രട്ടറി ബൈജുമോൻ എം, ജോ: സെ: കെ.സി ബാബു, ട്രഷർ ഗിരീഷ് .പി. എന്നീവരെ യോഗം തിരഞ്ഞെടുത്തു.
Attachments area

No comments